ഭാവന-ദിലീപ് ചിത്രം: എല്ലാം ദിലീപിൻറെ ബുദ്ധി | filmibeat Malayalam

Filmibeat Malayalam 2017-11-14

Views 5

Actor Captain Raju talks about Dileep and the movie CID Moosa.

ദിലീപും ഭാവനയും ഒരുമിച്ചെത്തിയ ഹാസ്യചിത്രമാണ് സിഐഡി മൂസ. ജോണി ആൻറണിയാണ് ചിത്രം സംവിധാനം ചെയ്തത്. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. ഉദയ് കൃഷ്ണയും സിബി കെ തോമസുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തിളക്കത്തിന് ശേഷം ദിലീപും ഭാവനയും ഒരുമിച്ചെത്തിയ ചിത്രം കൂടിയാണ് സിഐഡി മൂസ. ആശിഷ് വിദ്യാര്‍ത്ഥി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഈ സിനിമ വിജയിക്കാന്‍ കാരണമായത് ദിലീപിന്റെ ബുദ്ധിയാണെന്ന് ചിത്രത്തില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു പറയുന്നു. ഒരു പ്രമുഖ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്യാപ്റ്റൻ രാജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിത്രവും ചിത്രത്തിലെ തമാശകളുമെല്ലാം ദിലീപിൻറെ ബുദ്ധിയായിരുന്നുവെന്നാണ് ക്യാപ്റ്റൻ രാജു പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS