റേഷന്‍ കടയിലെ പൂഴ്ത്തിവെപ്പ് പരസ്യമായ രഹസ്യമാണ്. സാധാരണ റേഷന്‍ കടയിലെത്തുമ്പോള്‍ എന്തെങ്കിലും ഒരു സാധനമെങ്കിലും ഇല്ല എന്ന് പറയാത്ത റേഷന്‍ കടക്കാര്‍ കുറവുമാണ്. പഞ്ചസാര കിട്ടുമ്പോള്‍ മണ്ണെണ്ണ ഉണ്ടാകാറില്ല. അരി കിട്ടുമ്പോള്‍ പച്ചരി കിട്ടില്ല. ഇതൊക്കെ സര്‍വ്വ സാധാരണമാണ്. പൂഴ്ത്തിവെച്ച സാധനങ്ങള്‍ മറിച്ച് വിറ്റ് ലാഭം നേടുന്ന റേഷന്‍ കടക്കാരുണ്ട്. എറണാകുളം പള്ളുരുത്തിയിലെ റേഷന്‍ കടയില്‍ നടന്ന തല്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ വന്നതായിരുന്നു ഒരു സ്ത്രീ. പ്രായമുള്ള ഒരു സ്ത്രീയായിരുന്നു റേഷന്‍ കടയിലുണ്ടായിരുന്നത്. മണ്ണെണ്ണ ഇല്ല എന്ന് പറഞ്ഞതോടെ വാങ്ങാന്‍ വന്ന സ്ത്രീയുടെ ഭാവം മാറി. പിന്നെ നടന്നത് നിങ്ങള്‍ തന്നെ കാണൂ. റേഷന്‍ കടയിലെ പൂഴ്ത്തി വെയ്പിനെതിരെ പ്രതികരിക്കണം എന്നത് ശരിയാണ്. പക്ഷേ ആ പ്രായമായ സ്ത്രീയെ കയ്യേറ്റം ചെയ്തത് അത്ര ശരിയായില്ല എന്നാണ് ജനസംസാരം. മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍ പരാതി കൊടുക്കയായിരുന്നു ഉചിതമെന്നാണ് പലരും പറയുന്നത്,