Scientists warn that Time is running out to save planet .
ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന് റിപ്പോർട്ട്. നിരവധി പ്രവചനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ലോകാവസാന പ്രവചനങ്ങളൊക്കെ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഇതില്‍ ഭൂരിഭാഗവും നമ്മള്‍ ചിരിച്ചുതള്ളുകയാണ് പതിവ്. എന്നാല്‍ ഇപ്പോഴിതാ ആധികാരികമെന്ന് പറയാവുന്ന തരത്തിലൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയെ കാത്തിരിക്കുന്നത് കൂട്ടവംശനാശമാണ്. ഇത് വെറും പ്രവചനമല്ല. ശാസ്ത്രം തരുന്ന മുന്നറിയിപ്പാണ്.184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. അടിയന്തരമായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തമാകും.
വന്‍ ജനസംഖ്യാ വര്‍ധനവ്, കാലാവസ്ഥാ മാറ്റം, വനനശീകരണം, എന്നിവയെല്ലാമാണ് ഭൂമിയുടെ നാശത്തിലേക്ക് വഴി തുറക്കുന്നത്. 25 വര്‍ഷം മുന്‍പ് നല്‍കിയ മുന്നറിയിപ്പിന് ശേഷം ഭൂമിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനസംഖ്യ കൂടിയതും മലിനീകരണത്തിന്റെ തോത് കൂടിയതും ഭൂമിക്ക് വലിയ വെല്ലുവിളിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയിരിക്കുന്നത്.