ഇനി മന്ത്രിയല്ല, പഴയ കുവൈത്ത് ചാണ്ടി | Oneindia Malayalam

Oneindia Malayalam 2017-11-15

Views 27

NCP leader Thomas Chandy on wednesday resigned as Transport Minister from the CPM led Left Democratic Front Cabinet in Kerala.

ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒടുവില്‍ രാജിവച്ചു. 1970ല്‍ കെഎസ്യു കുട്ടനാട് യൂണിറ്റിൻറെ അധ്യക്ഷ സ്ഥാനത്തിരുന്നുള്ള രാഷ്ട്രീയ പരിചയം മാത്രമുണ്ടായിരുന്ന തോമസ് ചാണ്ടി പിന്നീട് ബിസിനസ്സില്‍ തൻറെ തട്ടകം പണിതുയർത്തുകയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജിവച്ച് ഒഴിയേണ്ടി വന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് തോമസ് ചാണ്ടിക്ക് രാജിവെച്ച് ഒഴിയേണ്ടി വന്നത്. രാജിക്കത്ത് പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറിയ ശേഷം ചാണ്ടി മന്ത്രി വാഹനത്തില്‍ തന്നെ ആലപ്പുഴയ്ക്ക് തിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതിയില്‍ നിന്നും മുന്നണിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി പിടിച്ച് നില്‍ക്കാനായിരുന്നു തോമസ് ചാണ്ടിയുടെ ശ്രമം. ഒടുവില്‍ സമ്മര്‍ദ തന്ത്രങ്ങള്‍ ഫലം കാണാതിരുന്നതോടെ രാജി മാത്രമായി പോംവഴി.

Share This Video


Download

  
Report form
RELATED VIDEOS