തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നന്ദി പറഞ്ഞ് വിനുവിന് ശശീന്ദ്രന്‍റെ സന്ദേശം | Oneindia Malayalam

Oneindia Malayalam 2017-11-17

Views 591

Vinu V John Posts Screenshot Of AK Saseendran's Message

മന്ത്രിമാര്‍ വാഴാത്ത പാര്‍ട്ടിയെന്ന ചീത്തപ്പേര് എന്‍സിപിക്ക് വീണ് കഴിഞ്ഞു. ഫോണ്‍ കെണിയില്‍ കുടുങ്ങി ആദ്യം പുറത്ത് പോകേണ്ടി വന്നത് എകെ ശശീന്ദ്രനാണ്. കായല്‍ കയ്യേറ്റ ആരോപണത്തില്‍ കുടുങ്ങി തോമസ് ചാണ്ടിയുടെ മന്ത്രിക്കസേരയും തെറിച്ചു. തോമസ് ചാണ്ടിയെ പുറത്താക്കുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാര്‍ത്തകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. ചാണ്ടി പുറത്ത് പോയതിന് പിന്നാലെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന് ഒരു സന്ദേശം ലഭിക്കുകയുണ്ടായി. അതും എകെ ശശീന്ദ്രനില്‍ നിന്ന്. വിനു വി ജോണ്‍ തന്നെ ആ സന്ദേശത്തിന്റെ രഹസ്യം പരസ്യപ്പെടുത്തിയിരിക്കുന്നു. തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ എകെ ശശീന്ദ്രന്‍ തനിക്ക് നന്ദി പറഞ്ഞ് കൊണ്ട് സന്ദേശമയച്ചു എന്നാണ് അവതാരകന്‍ വിനു വി ജോണിന്റെ വെളിപ്പെടുത്തല്‍. ട്വിറ്ററിലാണ് വിനു ആരോപണം ഉന്നയിച്ചിരിക്കുന്നത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും വിനു വി ജോണ്‍ ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നു. വെറുതെ സംസാരിക്കാനാണ്, നന്ദി- എകെ ശശീന്ദ്രന്‍, എന്നതാണ് സന്ദേശം. ഇത് തോമസ് ചാണ്ടിയെ പുറത്താക്കുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസ് വഹിച്ച പങ്കിനുള്ള നന്ദി പ്രകടനമാണ് എന്നാണ് വിനു വി ജോണ്‍ പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS