സൂര്യന് പിന്നാലെ ഈ അച്ഛനും മകനും നടക്കുന്നു

News60ML 2017-11-17

Views 1

സൂര്യന് പിന്നാലെ ഈ അച്ഛനും മകനും നടക്കുന്നു


റോബര്‍ട്ട് സ്വാനും മകന്‍ ബാര്‍ണിയും ദക്ഷണധ്രുവത്തിലേക്ക് കാല്‍നടയാത്രയ്‌ക്കൊരുങ്ങുന്നു



റോബര്‍ട് സ്വാനും മകന്‍ ബാര്‍ണിയും നവംബര്‍ 15നാണു യാത്ര ആരംഭിച്ചത്.മറ്റെങ്ങോട്ടുമല്ല, തണുത്തുറഞ്ഞ ദക്ഷിണധ്രുവത്തിലോണ് യാത്ര.്.റോബര്‍ട് സ്വാന് വയസ്സ് 61 ആയി. ഇതിനോടകം ഉത്തര-ദക്ഷിണ ധ്രുവങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്തു റെക്കോര്‍ഡിട്ടു കഴിഞ്ഞു ഇദ്ദേഹം. അന്റാര്‍ട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണമാണ് സ്വാന്റെ ലക്ഷ്യംഇരുപത്തിമൂന്നുകാരനായ മകനുമൊത്തുള്ള സ്വാന്റെ യാത്ര പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിച്ചാണ്. സ്ലെജുകളില്‍ സോളര്‍ പാനല്‍ ഘടിപ്പിച്ചാണു സഞ്ചാരം.
എട്ടാഴ്ച നീളുന്ന യാത്രയില്‍ 600 മൈല്‍ ദൂരം പിന്തുടരാനാണു സ്വാനിന്റെ ശ്രമം. ദക്ഷിണധ്രുവത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കാലാവസ്ഥയെ നേരിടാന്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളിലെല്ലാം പുനരുപയോഗിക്കാവുന്ന ഊര്‍ജമാണു പ്രയോഗിക്കുന്നത്. യാത്രയ്ക്കിടയില്‍ ഭക്ഷണകാര്യത്തിലുമുണ്ട് ഏറെ ശ്രദ്ധ. ദിവസവും 5000 കാലറിയാണു ലക്ഷ്യമിടുന്നത്. ഇതിനായി ധാന്യങ്ങളും ആല്‍മണ്ട് ബാറുകളുമാണ് ഉപയോഗിക്കുക.
ദക്ഷിണധ്രുവത്തില്‍ മുഴുവന്‍ സമയം ലഭ്യമായ സൗരോര്‍ജമാണ് പൂര്‍ണമായും യാത്രയ്ക്ക് 'ഇന്ധനമായി' ഉപയോഗിക്കുക.പൂര്‍ണമായും സൗരോര്‍ജം ഉപയോഗിക്കാനാണു ലക്ഷ്യമെങ്കിലും അതീവ ദുഷ്‌കരമായ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനായുള്ള ഇന്ധനവും ഇരുവരും കരുതുന്നുണ്ട്.
സൗത്ത് പോള്‍ എനര്‍ജി ചാലഞ്ച് എന്നു പേരിട്ടിരിക്കുന്ന യാത്രാപദ്ധതിക്ക് ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികളും ആശംസകളറിയിച്ചു കൊണ്ടേയിരിക്കുകയാണ്.

..................

Father-Son Team Plans Antarctic Trek Powered By Renewable Energy

life

Share This Video


Download

  
Report form
RELATED VIDEOS