കേരളത്തിൻറെ തലസ്ഥാന നഗരിയില്‍ സിപിഎം ബിജെപി സംഘർഷം. തിരുവനന്തപുരം കരിക്കകത്ത് ഉണ്ടായ സിപിഎം ബിജെപി സംഘർഷത്തില്‍ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎമ്മിൻറെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും നടന്നു. ബിജെപിയുടെ പ്രതിഷേധ മാർച്ച് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്. ഇന്ന് വൈകീട്ടാണ് ഓഫീസിന് നേരെ ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്്. കരിക്കകത്തുണ്ടായ സംഘർഷത്തില്‍ പ്രദീപ്, അരുണ്‍ദാസ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുമുണ്ടായതോടെ സംഘർഷാവസ്ഥ രൂക്ഷമായി. ഇതിനിടെ കണ്ണൂരിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി. കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വെള്ളക്കല്‍ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. സിപിഎം പ്രവർത്തകർക്ക് നേരെ ബോംബേറുണ്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് പരിക്കേറ്റു. തിരുവല്ലയിലുണ്ടായ സംഘർഷത്തില്‍ സിപിഎം പ്രവർത്തകൻ വെണ്‍പാല സ്വദേശി ജോർജ് ജോസഫിന് വെട്ടേറ്റു.