പത്മാവതി വിവാദം കൊഴുക്കുന്നു | Oneindia Malayalam

Oneindia Malayalam 2017-11-22

Views 5

The Uttar Pradesh government said on Sunday that it will not let Bollywood Movie Padmavati be released in the state unless its controversial portions are removed.

സഞ്ജയ് ലീലാ ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പദ്മാവതി. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂർ, രണ്‍വീർ സിങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷ യുദ്ധം ഉടലെടുത്തിരിക്കുകയാണ്.
ഈയടുത്ത് ശ്രീ രജ്പുത് കർമി സേന ദീപികക്കും സഞ്ജയ് ലീലാ ബൻസാലിക്കുമെതിരെ ഭീഷണിയുയർത്തിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. ശ്രീ രജ്പുത് കർമി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരിക്കുന്നത്. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻ‌സാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Share This Video


Download

  
Report form