ദുബൈയില്‍ എല്ലാം റെഡി, ഇനി ദിലീപ് എത്തിയാല്‍ മതി | Oneindia Malayalam

Oneindia Malayalam 2017-11-22

Views 454

Dileep Getting ready To Go To Dubai


ഹൈക്കോടതി കനിഞ്ഞതോടെ ദുബായ് യാത്രക്കുള്ള ഒരുക്കങ്ങള്‍ ദിലീപ് വേഗത്തിലാക്കി. ഈ മാസം 28ന് ദുബായിലെത്തുന്ന അദ്ദേഹം നാലു ദിവസം തങ്ങിയ ശേഷമായിരിക്കും കേരളത്തിലേക്ക് തിരിക്കുക. ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തുന്നത്. 29നാണ് ഉദ്ഘാടനം. ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവന്‍ ദുബായിലേക്ക് പോകില്ലെന്നാണ് അവരുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ബിസിനസ് ആവശ്യത്തിനുള്ള യാത്ര ആയതിനാലാണ് കാവ്യ കൂടെ പോകാത്തത്. ദിലീപ് ഒറ്റയ്ക്കല്ല ഈ സംരഭത്തിന് പിന്നില്‍. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കൂടെയുണ്ട്. കൂടാതെ അഞ്ച് ബിസിനസുകാരും കരാമയിലെ ദേ പുട്ട് റസ്റ്ററിന്റില്‍ പാര്‍ടണര്‍മാരാണ്. ഒട്ടേറെ മലയാളികള്‍ സ്ഥിരം സന്ദര്‍ശകരായ സ്ഥലമാണ് ദുബായിലെ കരാമ. മലയാളികളുടെ ഷോപ്പുകള്‍ നിരവധിയുണ്ട് ഇവിടെ. കരാമയിലെ പാര്‍ക്ക് റെജിസ് ഹോട്ടലിന് പിന്‍ഭാഗത്തുള്ള അല്‍ ഷമ്മാ കെട്ടിടത്തിലാണ് ദേ പുട്ട് റസ്റ്ററന്റ് ഒരുക്കിയിട്ടുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS