തൃഷ ഉമ്മ വെച്ചപ്പോള്‍ നിവിന്റെ ഭാവം | filmibeat Malayalam

Filmibeat Malayalam 2017-11-22

Views 1.3K

Location pictures of Nivin Pauly and Trisha from Hey Jude are going viral on social media.

തെന്നിന്ത്യൻ താരറാണി തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഹേയ് ജൂഡ്. നിവിൻ പോളി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്യാമപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിൻറെ ചില ലൊക്കേഷൻ ഫോട്ടോകള്‍ പുറത്ത് വന്നിരിക്കുകയാണ്. ത്രിഷയുടെയും നിവിൻ പോളിയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍‌ പുറത്തുവന്നിരിക്കുന്നത്. നിവിൻറെ ഇതുവരെ കാണാത്ത രൂപമായിരിക്കും ഹേയ് ജൂഡിലേത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍. ശരീരഭാരം വര്‍ധിപ്പിച്ച് വട്ടക്കണ്ണടയും വെച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

Share This Video


Download

  
Report form