കഷ്ടകാലം മാറാതെ കണ്ണന്താനം; വിമാനം വൈകിയതിന് യുവതിയുടെ ചീത്തവിളി | Oneindia Malayalam

Oneindia Malayalam 2017-11-22

Views 558

Woman Shouts at KJ Alphons After Flight Gets Delayed Due to VVIP Arrival

കേന്ദ്രമന്ത്രിയായതുമുതല്‍ വിവാദങ്ങളും ട്രോളുകളും വിട്ടൊഴിയാതെ പിന്തുടരുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ. വിഐപികളുടെ വരവും പോക്കും കാരണം വിമാനം വൈകുന്നത് അത്ര പുതുമയൊന്നുമുള്ള കാര്യമില്ല. എന്നാല്‍ ഇത്തരത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ വരവ് കാരണം വിമാനം വൈകിയ ഒരു യാത്രക്കാരി അതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. യുവതി മന്ത്രിയോട് ദേഷ്യപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഒരു വനിതാ ഡോക്ടറാണ് മന്ത്രിയോട് ചൂടായത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കാന്‍ പാറ്റ്നയിലേക്ക് പോകാനെത്തിയതായിരുന്നു ഡോക്ടര്‍. എന്നാല്‍ മന്ത്രിയുടെ വരവ് കാരണം വിമാനം വൈകി. ഇതാണ് ഡോക്ടറെ ചൊടിപ്പിച്ചത്. മന്ത്രിയും കൂടെയുള്ളവരും ഡോക്ടറെ ശാന്തയാക്കാന്‍ ശ്രമിക്കുച്ചുവെങ്കിലും വിജയിച്ചില്ല. ഇനിയും തന്‍റെ വിമാനം വൈകില്ലെന്ന് മന്ത്രി എഴുതി ഒപ്പിട്ട് തരണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വിഐപികളുടെ വരവ് കാരണം നിരവധി വിമാനങ്ങളായിരുന്നു കഴിഞ്ഞ ദിവസം വൈകിയത്.

Share This Video


Download

  
Report form
RELATED VIDEOS