തന്‍റെ ഫോട്ടോ എഡിറ്റ് ചെയ്തവരോട് അശ്വതിക്ക് പറയാനുള്ളത്

Filmibeat Malayalam 2017-11-24

Views 1

Anchor Aswathy Sreekanth About Morphing Photo

തന്റെ ഒരു ചിത്രം വളരെ മോശകരമാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലെ അവതാരകയാണ് അശ്വതി. 'രണ്ട് കൊല്ലം മുമ്പ് ഇതേ ഫേസ്ബുക്ക് പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ചെയ്ത മാന്യന്മാരോട് എനിക്കൊന്നും പറയാനില്ല', എന്ന് അശ്വതി പറയുന്നു. എന്നാല്‍ ഇത് കണ്ടിട്ട് അശ്വതി എന്താണ് ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുകയും തന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട് തനിക്ക് പറയാനുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കും ലൈക്കുകള്‍ക്കും വേണ്ടി തന്റെ അന്തസ് കളയാന്‍ തല്‍ക്കാലം താന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കണമെന്നും തന്നെ അത് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS