I M Vijayan On Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെക്കുന്ന മോശം പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഐ എം വിജയൻ. ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികളോട് നീതി പുലർത്താനാകുന്നില്ലെന്ന് വിജയൻ തുറന്നടിച്ചു. മലയാള മനോരമക്കായി കളി വിലയിരുത്തിയപ്പോഴാണ് വിജയൻറെ വിമർശം. ബെർബറ്റോവിലും മ്യുളെസ്റ്റീനിലും ഉള്ള പ്രതീക്ഷ തകരുകയാണെന്നും ബെർബറ്റോവിൻറെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും വിജയൻ കുറ്റപ്പെടുത്തുന്നു. ഒരു മുന്നേറ്റം സൃഷ്ടിക്കാൻ പോലും അദ്ദേഹം കളിക്കളത്തില്‍ അശക്തനാണെന്നും ഇതല്ല ബെർബറ്റോവില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നതെന്നും വിജയൻ തുറന്നടിക്കുന്നു. അതേസമയം ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പർ പോള്‍ റച്ചൂബ്ക്കയെയും ക്യാപ്റ്റൻ സന്ദേശ ജിങ്കനെയും പേരെടുത്ത് അഭിനന്ദിക്കാനും വിജയൻ മറന്നില്ല. ഹോം ഗ്രൌണ്ടില്‍ ആദ്യ രണ്ട് കളിയും ഒരു ഗോള്‍ പോലും അടിക്കാനാകാതെ സമനിലയാകുന്നത് നല്ല ലക്ഷണമല്ലെന്നും വിജയൻ പറയുന്നു.