ഹന്‍സികക്ക് അവസരങ്ങള്‍ നഷ്ടമാകാന്‍ കാരണം കല്യാണം കഴിഞ്ഞ നടനുമായുള്ള ബന്ധം! | filmibeat Malayalam

Filmibeat Malayalam 2017-11-27

Views 1.2K

Why Tamil Film Industry Not Supporting Hansika Motwani, these are the reasons.

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹന്‍സിക മൊട്വാനി. തമിഴിലും തെലുങ്കിലും കന്നഡയിലും മാത്രമല്ല അവസാനം മോഹന്‍ലാല്‍ നായകനായ വില്ലനിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ച്. പക്ഷേ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഹന്‍സികക്ക് വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതിന് കാരണം വിവാഹം കഴിഞ്ഞ ഒരു പ്രമുഖ നടനുമായുള്ള നടിയുടെ ബന്ധമാണത്രെ. ജയം രവിയാണ് ആ പ്രമുഖ നടന്‍ എന്ന് പറഞ്ഞു കേള്‍ക്കുന്നു. ഹന്‍സികയുമായുള്ള ജയം രവിയുടെ ബന്ധത്തെ തുടര്‍ന്ന് ഭാര്യ ആര്‍തിയുമായി നടന്‍ എന്നും വഴക്കാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛന്‍ മോഹന്‍ ആവശ്യപ്പെട്ടിട്ടും നടന്‍ അനുസരിയ്ക്കുന്നില്ലത്രെ. സഹോദരന്‍ മോഹന്‍ രാജയും ഇക്കാര്യത്തില്‍ ജയം രവിയെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേട്ടത്. എന്നാല്‍ ഈ പ്രണയ ബന്ധം കൊണ്ട് ഇപ്പോള്‍ പണി കിട്ടിയിരിയ്ക്കുന്നത് ഹന്‍സികയ്ക്കാണ്.

Share This Video


Download

  
Report form
RELATED VIDEOS