സീരിയല്‍ നടി സംഗീത മോഹന്‍ വിവാഹം കഴിക്കാത്തതിന് കാരണം | filmibeat Malayalam

Filmibeat Malayalam 2017-11-28

Views 2

Serial Actress Sangeetha Mohan's Concept On Marriage

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും എന്നും പ്രിയപ്പെട്ട അഭിനേത്രിയാണ് സംഗീത മോഹന്‍. ദൂരദര്‍‌ശനിലെ ആദ്യകാല സീരിയലുകളില്‍ തുടങ്ങിയ സംഗീതയുടെ കരിയര്‍ ഇരുപത് വര്‍ഷം പിന്നിടുന്നു. നാല്‍പതിനടുത്ത് പ്രായമുണ്ട് താരത്തിന്. പക്ഷേ സംഗീത മോഹന്‍ കല്യാണം കഴിച്ചിട്ടില്ല എന്ന കാര്യം എല്ലാവര്‍ക്കുമറിയണമെന്നില്ല. സീരിയലിന്റെ തിരക്കുകളില്‍ കല്യാണം കഴിക്കാന്‍ മറന്നതാണെന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ താരം ഇതുവരെ കൃത്യമായ ഒരു ഉത്തരം നല്‍കിയിട്ടുമില്ല. ഒരിക്കല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലത് എന്ന് നടി പറഞ്ഞിരുന്നു. അതിന്‍റെ പേരില്‍ ഏറെ പഴിയും കേട്ടു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം. സൗമിനി എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടാണ് സംഗീത സീരിയല്‍ രംഗത്തേക്ക് കടക്കുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിനൊപ്പം സംഗീതയും ഹിറ്റായി.

Share This Video


Download

  
Report form
RELATED VIDEOS