Kavya Madhavan's Reply To A Reporter
വിവാഹത്തിന് മുൻപ് തന്നെ ഗോസിപ്പ് പ്രേമികളുടെയും പാപ്പരാസികളുടെയും പ്രധാന ഇരയാണ് ദിലീപ് കാവ്യ മാധവൻ ജോഡികള്‍. വിവാഹത്തിന് ശേഷവും ഇതിന് വലിയ മാറ്റമൊന്നുമില്ല. കഴിഞ്ഞ ദിവസം കാവ്യയുടെയും ദിലീപിൻറെയും വിവാഹ വാർഷിക ദിനമായിരുന്നു. ആശംസകളറിയിച്ച് ഒരുപാട് പേർ കാവ്യയെ ഫോണില്‍ വിളിച്ചിരുന്നു. അക്കൂട്ടത്തില്‍ മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. വിളിച്ച മാധ്യമപ്രവർത്തകന് കാവ്യ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ചില ചാനലുകാര്‍ക്ക് വിവാഹ വാര്‍ഷിക ദിവസം കാവ്യയുടെ എന്തെങ്കിലും കമന്റുകള്‍ വേണം. ക്യാമറയ്ക്ക് മുന്നില്‍ ബുദ്ധിമുട്ടാണെങ്കില്‍ ഫോണിലെങ്കിലും മതിയെന്നായി ചിലര്‍. വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു.നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹവാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും.വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല- കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു.