Where is Ansiba Hassan?
ദൃശ്യത്തിലൂടെയാണ് അൻസിബ ഹസ്സൻ മലയാളി പ്രേക്ഷകർക്കിടയില്‍ സുപരിചിതയാകുന്നത്. മോഹൻലാലിൻറെയും മീനയുടെയും മൂത്ത മകളായാണ് ദൃശ്യത്തില്‍ അൻസിബയെത്തുന്നത്. ദൃശ്യത്തിലെ അൻസിബയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പല അഭിമുഖങ്ങളിലും അൻസിബ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ബിഗ് സ്ക്രീനില്‍ നിന്ന് മിനി സ്ക്രീനിലേക്ക് അൻസിബ ചുവടുമാറ്റം നടത്തിയിരുന്നു. നിലവില്‍ ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിൻറെ അവതാരകയാണ് അൻസിബ. എന്നാല്‍ അടുത്തിടെയായി അന്‍സിബയെ ചാനലിലും കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സ്റ്റേജ് ഷോ പോലെയുള്ള പരിപാടികളില്‍ താരം സജീവമാണെന്ന് ചിലര്‍ പറയുന്നു.ചെറിയ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി അന്‍സിബ തിരിച്ചെത്തുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലൊരു തിരിച്ചുവരവ് നടത്താന്‍ താരത്തിന് കഴിയട്ടെ. അതിനായി നമുക്ക് കാത്തിരിക്കാം.