തെക്കന്‍ കേരളത്തില്‍ കനത്ത മഴ, ചുഴലിക്കാറ്റ് മുന്നറിയിപ്പ് | Oneindia Malayalam

Oneindia Malayalam 2017-11-30

Views 599

Heavy Rain In South Kerala And Tamil Nadu, Cyclone Heads For Lakshadweep

തെക്കന്‍ കേരളത്തില്‍ കനത്ത മഴ. കന്യാകുമാരിക്കു സമീപത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു കിഴക്കന്‍ ദിശയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. . കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴയാണുള്ളത്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS