'Arakkallan Mukkakallan', Mammootty Will Play The leading Role
ട്വന്റി ട്വന്റി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത സന്തോഷത്തോടെയായിരുന്നു ആരാധകര്‍ വരവേറ്റത്. രക്കള്ളന്‍ മുക്കാക്കള്ളന്‍ എന്ന പേരും അന്നേ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു മുഖ്യവേഷത്തില്‍. ചിത്രത്തില്‍ ഒരു നാടന്‍ കള്ളനായി ദിലീപും എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനേയും ദിലിപിനേയും ഒഴിവാക്കി രണ്ട് യുവതാരങ്ങളായിരിക്കും ചിത്രത്തിലെത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാക്കി വെള്ളിത്തിരയില്‍ എത്തിക്കും എന്നതായിരുന്നു അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ. എന്നാല്‍ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് പിരിഞ്ഞതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ രചനയില്‍ അരക്കള്ളന്‍ മുക്കാക്കള്ളന്‍ വൈശാഖ് സംവിധാനം ചെയ്യുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം.