മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ലാഷ് മോബ്

Oneindia Malayalam 2017-12-04

Views 3

Malappuram Muslim Girls Flash Mob

മലപ്പുറം നഗരകേന്ദ്രമായ കുന്നുമ്മലില്‍ മൂന്ന് മൊഞ്ചത്തിക്കുട്ടികള്‍ ചെയ്ത ഫ്ലാഷ് മോബ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല. ഡിസംബർ ഒന്ന് എയ്ഡ്സ് ദിനത്തോടനുബന്ധിച്ചാണ് മതമൌലിക വാദികള്‍രക്ക് കുരു പൊട്ടിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ ഹിറ്റാണ്. ഹാദിയയുടെ വരവും വിവാദവും സമുദായത്തിനകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയ ചുരുക്കം ചിലരെ നിരാശപ്പെടുത്തുന്നതുകൂടിയാണ് യാഥാസ്തികരായ തീവ്രവിശ്വാസികളുടെ നിലപാട്.
സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് കൂടാതെ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയും ഇനി റോഡിലിറങ്ങരുതെന്ന് കരുതിയാണ്. അതേസമയം, പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യഘോഷമെന്നപോല്‍ റോഡില്‍ നൃത്തം വെച്ചതിനെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നത് ആശ്വാസമാണ്.

Share This Video


Download

  
Report form