ഭാവിയിലെ നീരജിന്റെ നായിക, ഗിന്നസ് പക്രുവിന്റെ മകള്‍! | filmibeat Malayalam

Filmibeat Malayalam 2017-12-05

Views 23

Guinness Pakru's Daughter As Guest In Flowers Channel Comedy Utsav

സിനിമാതാരങ്ങളുടെ മക്കള്‍ ഇൻഡസ്ട്രി അടക്കിവാഴുന്ന കാലമാണ്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്താൻ പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. മറ്റാരുമല്ല, ഗിന്നസ് പക്രുവിൻറെ മകള്‍ ദീപ്ത കീർത്തി. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവിലാണ് ഗിന്നസ് പക്രുവിൻറെ മകള്‍ ദീപ്ത എത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പരിപാടിയില്‍ വരിക മാത്രമല്ല, ബാഹുബലിയിലെ വില്ലൻ കഥാപാത്രമായ കാലകേയൻറെ ശബ്ദം അനുകരിക്കുകയും ചെയ്തു ദീപ്ത. മിഥുന്റെ ഓരോ ചോദ്യത്തിനും ഇടിവെട്ട് മറുപടി പറഞ്ഞുകൊണ്ടാണ് ദീപ്ത സ്റ്റേജില്‍ എത്തിയത്. എന്തിനാ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ജോലികിട്ടാനാണെന്ന് അച്ഛന്റെ ശൈലിയില്‍ തന്നെ പറഞ്ഞു ഈ മൂന്നാം ക്ലാസുകാരി.ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് പക്രു. അതിഥി താരമായി എത്തിയ നീരജിനോട്, തന്റെ ഭാവി നായികയാണെന്ന് പറഞ്ഞാണ് അവതാരകന്‍ മിഥുന്‍ ദീപ്തയെ പരിചയപ്പെടുത്തി കൊടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS