Director Vinayan's Son Vishnu Vinayan About Family And Career
സിനിമാക്കാര്‍ക്കിടയില്‍ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് വിനയന്‍. മകന്‍ സിനിമയിലേക്ക് വരുന്നതിനോട് ആദ്യം വിനയന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതിനിടയില്‍ ഇത്തരമൊരു ആവശ്യവുമായി വിഷ്ണുവെത്തിയപ്പോള്‍ അതത്ര നല്ല കാര്യമായി അദ്ദേഹത്തിന് തോന്നിയിരുന്നില്ല. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് സിനിമയില്‍ തുടക്കം കുറിച്ചത്. പഠിക്കുന്നതിനിടയില്‍ത്തന്നെ സിനിമയില്‍ അരങ്ങേറണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നുവെന്ന് വിഷ്ണു പറയുന്നു. എന്നാല്‍ അഭിനേതാവായി അരങ്ങേറാനുള്ള അവസരമാണ് ആദ്യം ലഭിച്ചത്. സിനിമയില്‍ നിന്നും അച്ച് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം തങ്ങളെയും ബാധിച്ചിരുന്നുവെന്ന് വിഷ്ണു പറയുന്നു. എട്ടു വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ആ പ്രശ്‌നത്തിന് പൂര്‍ണ്ണമായും പരിഹാരമായത്. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാമ് താരപുത്രന്‍ മനസ്സു തുറന്നത്.