Delhi's Jama Masjid Was Jamuna Devi Temple, says BJP MP Vinay Katiyar
വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എംപി വിനയ് കത്യാര്‍. ഡല്‍ഹി ജമാ മസ്ജിദ് മുന്‍പ് ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്നാണ് വിനയ് കത്യാര്‍ പറഞ്ഞിരിക്കുന്നത്. മുഗള്‍ ഭരണകാലത്ത് 6000ത്തിലധികം ക്ഷേത്രങ്ങളും സ്മാരകങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും വിനയ് കത്യാര്‍ പറഞ്ഞു. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ട വേളയിലാണ് ഒരു ബിജെപി നേതാവ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായല്ല വിനയ് കത്യാര്‍ ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തുന്നത്.നേരത്തെ താജ് മഹല്‍ ശിവക്ഷേത്രമായിരുന്ന തേജോ മഹാലയ ആണെന്ന് പറഞ്ഞ വ്യക്തിയാണ് വിനയ് കത്യാര്‍. അന്നത് വലിയ വിവാദമാവുകയും വിനയ്ക്കെതിരെ നിരവധിപ്പേര്‍ രംഗത്തു വരികയും ചെയ്തിരുന്നു. നേരത്തെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് താജ് മഹലിനെ ടൂറിസം ബ്രോഷറില്‍ നിന്നും ഒഴിവാക്കിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.