Qatar Buys Fighter Jets From France
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ അതി രൂക്ഷമായി ഭിന്നത രൂക്ഷമായിരിക്കുകയാണ്. അതേസമയം ഖത്തർ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചെന്നാണ് റിപ്പോർട്ട്. ചർച്ചകള്‍ക്കായി ഫ്രഞ്ച് പ്രസിഡൻറ് ദോഹയിലെത്തി. മാക്രോണിനൊപ്പം ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വെസ് ലേദ്രെയിനുമുണ്ട്. 12 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഖത്തര്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച് മാക്രോണും ഖത്തര്‍ അമീറും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. കൂടാതെ 50 വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഈ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ സൈനിക വാഹനങ്ങളും ഖത്തര്‍ വാങ്ങുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകളും ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ നടന്നു. 300 വിബിസിഐ കവചിത വാഹനങ്ങളാണ് ഖത്തര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.