ഗോളടിക്കുക അല്ല ലക്ഷ്യം, നയം വ്യക്തമാക്കി ബെര്‍ബറ്റോവ് | Oneindia Malayalam

Oneindia Malayalam 2017-12-08

Views 81

Dimitar Berbatov About His Playing Style For Blasters കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്‍താരമായ ദിമിതര്‍ ബെര്‍ബറ്റോവ്. കഴിഞ്ഞ മൂന്ന് കളികളിലും ബെര്‍ബ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. പക്ഷേ സൂപ്പര്‍ താരം ഗോള്‍ അടിക്കാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ബെര്‍ബ തന്‍റെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ഗോള്‍ അടിക്കുക എന്നതല്ല സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നാണ് ബെര്‍ബറ്റോവ് പറഞ്ഞിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ബെര്‍ബ തന്‍റെ നയം വ്യക്തമാക്കിയത്. ശനിയാഴ്ച ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ എവേ മത്സരം. ഗോവക്കെതിരായ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ബെര്‍ബ പറഞ്ഞു. പരിശീലകന്‍ തന്നെ ഏല്‍പിച്ച പുതിയ റോള്‍ നന്നായി ആസ്വാദിക്കുന്നുണ്ടെന്നും ബെര്‍ബ കുറിച്ചു. ടീമില്‍ ക്രിയേറ്റീവ് മിഡ്ഫീല്‍ഡറുടെ അഭാവം ഉള്ളതുകൊണ്ട് സ്ട്രൈക്കറായ ബെര്‍ബറ്റോവിനെ മധ്യനിരയിലേക്ക് ഇറക്കിയായിരുന്നു പരിശീലകന്‍ കളിപ്പിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാതിരുന്ന ബെര്‍ബറ്റോവ് മുംബൈക്കെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS