Rajasthan Love Jihad Case Updation
ലൌജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. കൊലപാതകത്തിന്റെ വീഡിയോ കൊലപാതകി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ മുഹമ്മദ് അഫ്രാസുലാണ് (48) ദാരുണമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷമായി രാജസ്ഥാനില്‍ ജോലി ചെയ്തു വരികയായിരുന്നു അഫ്‌റജുല്‍. കെട്ടിട നിര്‍മാണ സൈറ്റുകളില്‍ ജോലി ചെയ്യുന്നതിനോടൊപ്പം റോഡ് അറ്റകുറ്റ പണികളും ചെയ്താണ് ഇയാള്‍ കുടുംബത്തിന് പണം അയച്ചു കൊടുത്തിരുന്നത്. മുടങ്ങാതെ വീട്ടിലേക്ക് പണം അയച്ചു കൊടുക്കാറുള്ള അഫ്‌റജുല്‍ പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലെത്താറുമുണ്ട്. കൊല്ലപ്പെടുന്ന ദിവസവും ഉച്ചയ്ക്കു ഭര്‍ത്താവ് ഫോണില്‍ വിളിച്ചു തന്നോട് സംസാരിച്ചിരുന്നതായി ഭാര്യ ഗുര്‍ഫര്‍ ബിബി പറയുന്നു.