IFFK Controversy: Deedi Damodharan About Surabhi Lakshmi Issue
സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേള അവഗണിച്ചതിനെതിരെ വലിയ തോതില്‍ ചര്‍ച്ച നടക്കുകയാണ്. സുരഭി തന്നെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ വിശദീകരണം നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗമായ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നു രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുരഭി ലക്ഷ്മിയോട് നീതിനിഷേധമുണ്ടായിട്ടില്ലെന്നാണ് ദീദി ദാമോദരന്റെ പ്രതികരണം. വിമന്‍ ഇന്‍ കളക്ടീവ് ഭാരവാഹി എന്ന നിലയ്ക്കല്ല, വ്യക്തിപരമായാണ് ഈ അഭിപ്രായം പറയുന്നതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. മേളയില്‍ ആദരിക്കാത്തതിന് സുരഭി പ്രകടിപ്പിച്ച വിഷമത്തില്‍ ഖേദമുണ്ടെന്നും ദീദി പറഞ്ഞു.