Shane Nigam's Eeda Trailer Gets Good Response
തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം മകന്‍ ഷെയിന്‍ നിഗം നേടുന്നത് കാണുന്നതിന് മുന്‍പേ അബി അങ്ങ് പോയി. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറുകയാണ് ഷെയിന്‍ എന്ന് പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും. ഷെയിന്‍ പ്രണയിച്ച് പ്രേക്ഷകരെ കരയിപ്പിച്ച ചിത്രമാണ് കിസ്മത്ത്. ഏറെ കുറേ അത് പോലൊരു പ്രണയവും വിരഹവും വേദനയും ഈട എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുമെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തോന്നുന്നു. ലുക്ക് കൊണ്ട് തന്നെ വ്യത്യസ്തമാണ് ഷെയിന്‍ നിഗത്തിന്റെ കഥാപാത്രം. കണ്ണൂര്‍ ഭാഷയും വളരെ അനായാസം ഷെയിന്‍ കൈകാര്യം ചെയ്യുന്നു. ആനന്ദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിമിഷ സജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഷെയിനിനൊപ്പം മികച്ച അഭിനയമാണ് നിമിഷയുടേതുമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം.