ചുംബന മത്സരം നടത്തിയ എംഎല്‍എമാര്‍ക്ക് എട്ടിന്‍റെ പണി | Oneindia Malayalam

Oneindia Malayalam 2017-12-12

Views 479

Jharkhand Kissing Competition; BJP Against MLA's

ചുംബന സമരത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അനുകൂലിച്ചും ചിലര്‍ രംഗത്തുവന്നിരുന്നു. ഒടുവില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ഇരുവരും പിടിയിലായതോടെ ചുംബന സമരവും മറ്റും വിസ്മൃതിയിലാവുകയായിരുന്നു. ഇപ്പോളിതാ ഏറെ കാലത്തിനു ശേഷം വീണ്ടുമൊരു ചുംബന വിവാദം നടന്നിരിക്കുന്നു. കേരളത്തിലല്ല, ഇത്തവണ ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ചുംബന സമരമല്ല, മറിച്ച് ചുംബന മല്‍സരമാണ് ഇവിടെ അരങ്ങേറിയത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ (ജെഎംഎം) രണ്ട് എംഎല്‍എമാരാണ് ചുംബന മല്‍സരം സംഘടിപ്പിച്ച് പുലിവാല്‍ പിടിച്ചത്. ഇരുവരെയും നിയമസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ബിജെപി രംഗത്തു വന്നു കഴിഞ്ഞു. സന്തല്‍ പര്‍ഗാനയിലെ ലിത്തിപറയില്‍ നിന്നുള്ള എംഎല്‍എയായ സൈമണ്‍ മറാന്‍ഡിയും മറ്റൊരു എംഎല്‍എയായ സ്റ്റീഫന്‍ മറാന്‍ഡിയുമാണ് ചുംബന മല്‍സരം സംഘടിപ്പിച്ചത്. പാക്കൂരിലുള്ള ദുമാരിയ ഗ്രാമത്തിലാണ് ഡിസംബര്‍ 10ന് ചുംബന മല്‍സരം സംഘടിപ്പിച്ചത്. ആദിവാസികളുടെ വാര്‍ഷികോല്‍സവത്തിലായിരുന്നു ഇത്തരമൊരു രസകരമായ മല്‍സരം. എല്ലാ വര്‍ഷവും ഇവിടെ വാര്‍ഷിക പരിപാടികള്‍ നടക്കാറുണ്ടെങ്കിലും ചുംബനമല്‍സരം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.

Share This Video


Download

  
Report form