Mohanlal's Odiyan Official Teaser
മോഹൻലാല്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിനായി കാത്തിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. മോഹൻലാല്‍ വ്യത്യസ്ത ലുക്കിലെത്തുന്നു എന്നതാണ് അതില്‍ പ്രധാനം. ചിത്രത്തിൻറെ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഒടിയൻ മാണിക്യൻറെ ഏറ്റവും പുതിയ ലുക്കാണ് പുതിയ വീഡിയോയില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒടിയന്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ സ്റ്റില്‍സും, ചിത്രീകരണ വിശേഷം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയുമെല്ലാം വൈറലായിരുന്നു. ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വദഗ്ധ സംഘമാണ് മോഹന്‍ലാലിന്റെ ശാരീരിക മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.