Rohit Sharma scores record third ODI double century.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വീണ്ടും ഡബിൾ സെഞ്ചുറി. രോഹിതിന്റെ കരിയറിലെ മൂന്നാമത്തെ ഡബിൾ സെഞ്ചുറിയാണിത്. ഏകദിന ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ സ്വന്തമാക്കുന്നത്. ഒരു ഇന്ത്യന്‍ നായകന്‍റെ ആദ്യ ഡബിള്‍ സെഞ്ച്വറി കൂടിയാണിത്. 153 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ്മ 208 റണ്‍സാണ് നേടിയത്. 13 ബൌണ്ടറികളും 12 സിക്സും അടങ്ങുന്നതാണ് രോഹിതിന്‍റെ ഇന്നിംഗ്സ്. രോഹിതിന്‍റെ ഡബിള്‍ സെഞ്ച്വറി മികവില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറും ശിഖര്‍ ധവാനും രോഹിതിന് മികച്ച പിന്തുണയാണ് നല്‍കിയത്. കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ പക്വതയോടെയാണ് ഇന്ന് ബാറ്റ് വീശിയത്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്.