ഒന്നൊന്നര മേക്ക് ഓവർ, ഞെട്ടിച്ച് ലാലേട്ടൻ | filmibeat Malayalam

Filmibeat Malayalam 2017-12-13

Views 640

Odiyan: Mohanlal's new photo goes viral

ഒടിയൻ മാണിക്യനായ മോഹൻലാലിൻറെ പുതിയ ലുക്കാണ് ആരാധകരുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുന്നത്. ഇതിനെപ്പറ്റി തന്നെയാണ് ആരാധകരും സിനിമാലോകവും ഇപ്പോള്‍ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം ഒടിയൻ മാണിക്യൻ എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാലിൻറഎ പുതിയ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഒടിയൻ മാണിക്യൻറെ ഏറ്റവും പുതിയ ലുക്കാണ് പുതിയ വീഡിയോയില്‍‌ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒടിയന്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ സ്റ്റില്‍സും, ചിത്രീകരണ വിശേഷം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയുമെല്ലാം വൈറലായിരുന്നു. ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS