Ockhi Cyclone: Asianet Got Trolled
ഓഖി ചുഴലിക്കാറ്റിന്റെ ഭീതിയില്‍ നിന്നും ഇനിയും കേരളത്തിൻറെ തീരദേശമേഖല വിട്ടുമാറിയിട്ടില്ല. ഇപ്പോഴും ചുഴലിക്കാറ്റം വിതച്ച ദുരിതങ്ങള്‍ അവർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് ഏഷ്യാനെറ്റ് ന്യൂസ് ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും മന്ത്രി മേഴ്സിക്കുട്ടിയമ്മയും ചർച്ചയില്‍ പങ്കെടുത്തിരുന്നു. വിനു വി ജോണ്‍ ആയിരുന്നു അവതാരകൻ. സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് പഠിപ്പിച്ച് കൊണ്ടുവന്നിരുത്തിയവരായിരുന്നു ആ മത്സ്യത്തൊഴിലാളികള്‍ എന്നായി പിന്നീട് സൈബര്‍ സഖാക്കളുടെ ആരോപണം. അങ്ങനെയാണ് ചാള വിനുവും മത്തി വിനുവും എല്ലാം ഉണ്ടാകുന്നത്. ഒടുവില്‍ അത് പോലും ഏഷ്യാനെറ്റ് ന്യസില്‍ ചര്‍ച്ചയാകുന്ന സ്ഥിതി വന്നു.ഓക്കി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടവരോട് ക്രൂരതയോ എന്ന ചോദ്യം ഉയര്‍ത്തി ആയിരുന്നു ആദ്യ ദിനത്തിലെ ചര്‍ച്ച. പാട്രിക്ക്, ജ്ഞാനപ്പന്‍ എന്നീ മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. മഹാരാഷ്ട്ര തീരത്തായിരുന്നു ഇവര്‍ എത്തിയത്.