ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് പിഴച്ചതെവിടെ? | Oneindia Malayalam

Oneindia Malayalam 2017-12-18

Views 190

Gujarat Election 2017; Where Congress Get More Votes

ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെ തന്നെ നഗര പ്രദേശങ്ങളില്‍ മേധാവിത്വം പുലര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. അതേസമയം ഗ്രാമീണ മേഖലകളില്‍ മികച്ച മുന്നേറ്റമാണ് കോണ്‍‌ഗ്രസ് കാഴ്ചവെച്ചത്. പ്രത്യേകിച്ചും സൌരാഷ്ട്ര കച്ച് മേഖലകളില്‍. പാട്ടീദാര്‍ സമുദായത്തിന് സ്വാധീനമുള്ള മേഖലകളാണ് ഇവിടം. കഛ്-സൗരാഷ്ട്ര മേഖലകള്‍ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം. ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉറച്ചുനിന്നു എന്ന ശക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്. ഇവിടെ ബിജെപി മേല്‍ക്കൈ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഗ്രാമങ്ങളില്‍ ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനാണ്‌. നഗരപ്രദേശങ്ങള്‍ ഉള്‍പ്പെട്ട മധ്യ-തെക്കന്‍ ഗുജറാത്തുകള്‍ ബിജെപിക്കൊപ്പം തന്നെ ഉറച്ചുനിന്നു

Share This Video


Download

  
Report form
RELATED VIDEOS