Actor Siddik's Statement Out
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയില്‍ നിന്ന് 50ഓളം സാക്ഷികളുണ്ട്. ഇവരുടെയെല്ലാം മൊഴികള്‍ ഓരോന്നായി പുറത്തുവരികയാണ്. കേസില്‍ മഞ്ജു വാര്യരുടെയും സംയുക്ത വർമയുടെയും റിമി ടോമിയുടെയും മൊഴികള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ നടൻ സിദ്ദിഖിൻറെ മൊഴിയും റിപ്പോർട്ടർ ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയാണ് നേരത്തെ പുറത്ത് വന്നത്. ഇതിന് പിന്നാലെ പുറത്ത് വന്ന സിദ്ദിഖിന്റെ മൊഴിയിലും കാര്യങ്ങള്‍ ദിലീപിന് അനുകൂലമല്ല. ദിലീപിന്റെ സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സിദ്ദിഖ്. നേരത്തെ ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ പാതിരാത്രി ചോദ്യം ചെയ്തപ്പോള്‍ കാണാനെത്തിയവരില്‍ ഒരാള്‍ സിദ്ദിഖായിരുന്നു. സിദ്ദിഖിന്റെ മൊഴി പുറത്ത് വന്നതില്‍ നിന്നും വ്യക്തമാകുന്നത് നടിയും ദിലീപും തമ്മിലുണ്ടായിരുന്ന ശത്രുതയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന സിദ്ദിഖിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്: താന്‍ 1987 മുതല്‍ മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. താന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്.