ഇന്ത്യന്‍ കാര്‍ പ്രേമികളെ അമ്പരിപ്പിച്ചാണ് ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍ എത്തിയത്.
ഇന്ത്യന്‍ നിരത്തില്‍ ടെസ്ല കാറുകള്‍ അനുയോജ്യമാണോ എന്ന ആശയക്കുഴപ്പം നിലനില്കവെയാണ് ഇത്.
എസ്സാര്‍ ഗ്രൂപ് തലവന്‍ പ്രശാന്ത് റൂയയാണ് ടെസ്‌ല മോഡല്‍ എക്‌സിനെ രാജ്യത്തേക്ക് കൊണ്ടുവന്നത്. ഡീപ് ബ്ലൂ മെറ്റാലിക് നിറത്തില്‍ റൂയ സ്വന്തമാക്കിയ മോഡല്‍ എക്‌സ് ടെസ്‌ല നിരയില്‍ നിന്നുള്ള ഏക എസ്‌യുവിയാണ്. രാജ്യാന്തര വിപണിയില്‍ 130,000 ഡോളറാണ് (ഏകദേശം 83.46 ലക്ഷം രൂപ) ടെസ്‌ല എസ്‌യുവിയുടെ വില. അതേസമയം 2 കോടി രൂപയ്ക്ക് മേലെ ചെലവിട്ടാണ് മോഡല്‍ എക്‌സിനെ റൂയ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.
Anweshanam Tech