Chief Minister Pinarayi Vijayan against BJP and RSS
ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആര്‍എസ്എസും തന്നെയാണെന്ന് പിണറായി വ്യക്തമാക്കി. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സാമൂഹ്യസ്ഥിതി തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്ന ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കപ്പെടുന്നത് എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല. രാജ്യം വലിയ പൊട്ടിത്തെറിയുടെ വക്കിലാണ്. കടക്കെണി, വിലക്കയറ്റം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകരടക്കമുള്ളവര്‍ നേരിടുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും ഏല്‍പ്പിച്ച ആഘാതം ഒരു വശത്ത്, വര്‍ഗീയ സംഘര്‍ഷവും ന്യൂന പക്ഷ വേട്ടയും മറുഭാഗത്തെന്നും പിണറായി നിരീക്ഷിച്ചു. ഒന്നരമണിക്കൂറോളം നീണ്ട പ്രസംഗത്തിലുടനീളം പിണറായി ബിജെപിയെ കടന്നാക്രമിക്കുകയായിരുന്നു.