ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും കൊമ്പുകോര്‍ക്കുമ്പോള്‍ അതു രണ്ടു നായകന്‍മാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടിയാവും. ഇന്ത്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനെ നയിക്കുന്നതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അമരക്കാരന്‍ പ്രമുഖ ഡിഫന്‍ഡര്‍ സന്ദേഷ് ജിങ്കനാണ്. തങ്ങളുടെ ക്ലബ്ബുകള്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ ഒപ്പമുളള രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും.ഡിസംബര്‍ 31ന് കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു അങ്കം. ജയത്തോടെ ഈ വര്‍ഷത്തിനു തിരശീലയിടാനാവും ഇരുടീമുകളുടെയും ശ്രമം. മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ബെയ്ച്ചുങ് ബൂട്ടിയക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ ഐക്കണ്‍ താരമാണ് ഛേത്രി. ഗോളുകള്‍ നേടി ടീമിനെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയിയായി മാറിക്കഴിഞ്ഞു.2013ലാണ് ഛേത്രി ബെംഗളൂരു എഫ്‌സിയുടെ ഭാഗമാവുന്നത്. ഇതിനു മുമ്പ് കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവര്‍ക്കു വേണ്ടിയെല്ലാം താരം ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
ISL: Chhethri VS Jhingan