പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നു? | Oneindia Malayalam

Oneindia Malayalam 2017-12-28

Views 1.2K

Saudi and UAE will impose vat from 2018 January
പുതുവർഷത്തെ നികുതി പരിഷ്കാരത്തിൽ വിദ്യാഭ്യാസ മേഖലയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ യുഎഇയിലെയും സൗദിയിലെയും വിദ്യാഭ്യാസ ചെലവുകൾ ഇനി കുത്തനെ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. സ്കൂൾ ഫീസിന് വാറ്റ് നൽകേണ്ടെങ്കിലും, സ്കൂൾ യൂണിഫോം, പുസ്തകങ്ങൾ, ബസ് ഫീസ് തുടങ്ങിയവയ്ക്ക് നികുതി നൽകേണ്ടി വരും. എല്ലാത്തിനും ചെലവേറിയ ദുബായിൽ വാറ്റ് നടപ്പാക്കുന്നത് ജീവിതച്ചെലവ് വർദ്ധിപ്പിക്കുമെന്നാണ് മിക്കവരുടെയും അഭിപ്രായം. അതേസമയം, യൂറോപ്യൻ രാജ്യങ്ങളെക്കാൾ ദുബായിൽ ചെലവ് കുറവാണെന്ന് വാദിക്കുന്നവരുമുണ്ട്. വാറ്റ് നടപ്പാക്കുന്നതോടെ മിക്ക കടകളും നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ്. മിക്ക സാധന സാമഗ്രഹികൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം വാറ്റ് നടപ്പാക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനമെടുത്തിരിക്കുന്നത്. 2018 ജനുവരി മുതൽ യുഎഇയിലും സൗദിയിലും പുതിയ നികുതി പരിഷ്ക്കാരം നിലവിൽ വരും. എണ്ണവിലയിലെ ഇടിവ് കാരണം വരുമാനം കുറഞ്ഞതോടെയാണ് സൗദിയും യുഎഇയും വാറ്റ് നടപ്പാക്കാൻ തീരുമാനിച്ചത്. നിലവിൽ യുഎഇയിലെ മിക്ക സേവനങ്ങൾക്കും പൗരന്മാരിൽ നിന്നും നികുതി ഈടാക്കിയിരുന്നില്ല. എന്നാൽ ഇനി മുതൽ വൈദ്യുതി,വെള്ളം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്കും, ഭക്ഷണം, വസ്ത്രം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,ഹോട്ടൽ താമസം തുടങ്ങിയവയ്ക്കും നികുതി ഈടാക്കും

Share This Video


Download

  
Report form
RELATED VIDEOS