പാര്‍വ്വതിക്ക് പിന്തുണയുമായി ബാലന്‍ | filmibeat Malayalam

Filmibeat Malayalam 2017-12-29

Views 16

Minister AK Balan Responded To Parvathy-Kasaba Issue
പാർവതിയുടെ അഭിപ്രായപ്രകടനത്തിൽ തെറ്റില്ലെന്നും, ഈ ചിത്രം തീയേറ്ററിൽ പോയി കണ്ട താനും പകുതിക്കുവച്ച് എഴുന്നേറ്റ് പോയെന്നും മന്ത്രി പറഞ്ഞു. കസബ വിവാദത്തിൽ മന്ത്രി തോമസ് ഐസക്കും നേരത്തെ പാർവതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. 'കസബ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായ നായകൻ സ്ത്രീ കഥാപാത്രത്തിന്റെ മടിക്കുത്തിൽ പിടിക്കുന്ന സീനിലെ സ്ത്രീ വിരുദ്ധതയൊണ് നടി വിമർശിച്ചത്. ഈ ചിത്രം താനും കണ്ടതാണ്. അന്ന് തിയേറ്ററിൽ നിന്ന് പകുതിക്കുവച്ച് എഴുന്നേറ്റ് പോകുകയായിരുന്നു'- മന്ത്രി പറഞ്ഞു. പിന്നീടാണ് കസബയിലെ ആ രംഗങ്ങൾ കണ്ടതെന്നും, അത് സ്ത്രീവിരുദ്ധമാണെന്ന് പറ‍ഞ്ഞിട്ടുണ്ടെങ്കിൽ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. 'ജനങ്ങൾ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല, നടീ നടന്മാരെയാണ്. ഇത് ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ കണ്ടതാണ്. വിനായകനെ പോലുള്ള നടന്മാർക്ക് അവാർഡ് കൊടുത്തത് അതിനുള്ള അംഗീകാരമാണ്'- എകെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിർഭാഗ്യവശാൽ തനിക്ക് കസബ കാണ്ടേണ്ടി വന്നു, ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാൽ അതിനെ നമ്മൾ മഹത്വവൽക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിർവരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്.

Share This Video


Download

  
Report form
RELATED VIDEOS