Secret Report Of Islam Convertion In Kerala
കേന്ദ്രരഹസ്യാന്വേണഷ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് വിശദമായ പഠനം നടത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്ന എല്ലാ മതപരിവര്‍ത്തനങ്ങളും പരിശോധിച്ചു. ഇതിന് ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇത്രയും വിവരങ്ങളുള്ളത്. സംസ്ഥാനത്ത് ആറ് വര്‍ഷത്തിനിടെ 7299 പേര്‍ ഇസ്ലാം സ്വീകരിച്ചു. ഏത് മതക്കാരാണ് ഇസ്ലാമിലേക്ക് ആകൃഷ്ടരാകുന്നത്. എന്താണ് കാരണം. ആരോപണം ഉയര്‍ന്ന പോലെ മനപ്പൂര്‍വം മതംമാറ്റത്തിന് ശ്രമം നടക്കുന്നുണ്ടോ. എത്രപേര്‍ മതംമാറുന്നു തുടങ്ങിയ ഓരോ കാര്യങ്ങളും പ്രത്യേകം പഠനവിധേയമാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ നടന്നിട്ടുള്ള മതപരിവര്‍ത്തനങ്ങള്‍ പ്രത്യേകം കണക്കെടുത്തിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. തൊട്ടുപിന്നില്‍ പാലക്കാടാണ്. മലബാര്‍ മേഖലയില്‍ ഇസ്ലാം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ ആഭ്യന്തര വകുപ്പ് പ്രത്യേകം പരിശോധിച്ചു. ഇതില്‍ സാമ്പത്തിക താല്‍പ്പര്യമുണ്ടോ എന്നും പരിശോധിച്ചു. പ്രണയത്തെ തുടര്‍ന്ന് ഇസ്ലാമിലേക്ക് വന്നത് 61 ശതമാനം പേരാണ്. കുടുംബ തകര്‍ച്ച മൂലം 12 ശതമാനവും ദാരിദ്ര്യം കാരണം എട്ട് ശതമാനവും മാനസിക ബുദ്ധിമുട്ടുകള്‍ മൂലം ഏഴ് ശതമാനവും സമൂഹത്തിലെ പദവിക്കായി ആറ് ശതമാനവും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം വഴി രണ്ട് ശതമാനം പേരും ഇസ്ലാം സ്വീകരിച്ചു. ഇസ്ലാം സ്വീകരിച്ചവരില്‍ 82 ശതമാനവും ഹിന്ദുക്കളാണ്. ഇതില്‍ പിന്നാക്കക്കാരാണ് കൂടുതല്‍. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.