Mammooty fan K Suja's facebook post against Women in Cinema Collective
കസബ വിവാദത്തില്‍ പാര്‍വ്വതിക്കും വിമന്‍ ഇന്‍ സിനിമ കളക്ടീവിനുമെതിരെ മമ്മൂട്ടി ഫാനായ സ്ത്രീയുടെ പ്രതികരണം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. കെ സുജ എന്ന മമ്മൂട്ടി ഫാന്‍ പാര്‍വ്വതിയേയും ഡബ്ല്യൂസിസി അംഗങ്ങളേയും വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലിട്ട ഫേസ്ബുക്ക് പോസ്റ്റ് താരത്തിന്റെ ആരാധകര്‍ ആഘോഷിക്കുകയുണ്ടായി. പാര്‍വ്വതിയേയും റിമയേയും അടക്കമുള്ളവരെ കൊച്ചമ്മയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്നതായിരുന്നു പോസ്റ്റ്.തിയ ഫേസ്ബുക്ക് പോസ്റ്റിലും സുജ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ്. പാര്‍വ്വതി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് തെല്ലും ബോധമില്ലാത്തെ സ്ത്രീകള്‍ നിരവധിയുണ്ട്. തങ്ങള്‍ ഇരയാക്കപ്പെടുന്നു എന്നറിയാതെ ആണ്‍കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്ക് പോലും കയ്യടിക്കുന്ന വിഭാഗം. ഇവരുടെ കൂടി പ്രതിനിധിയാണ് മമ്മൂട്ടി ആരാധികയെന്ന് അവകാശപ്പെടുന്ന സുജയും. രശ്മി നായരേയും കനിയേയും ആദ്യം നിലയ്ക്ക് നിർത്ത്. എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്