Manju Warrier Is With Mammootty Fans??
സിനിമയിലെ വനിത കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പിളര്‍പ്പിന്റെ വക്കിലാണെന്ന് പോലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം ഒരു പ്രശ്‌നവും സംഘടനയ്ക്കുള്ളില്‍ ഇല്ലെന്നാണ് അവര്‍ പറയുന്നത് കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ആയിരുന്നു നടന്നത്. അതിന് പിന്നില്‍ മമ്മൂട്ടി ഫാന്‍സ് തന്നെ ആയിരുന്നു എന്നതും വ്യക്തം.ചിലരുടെ തനിനിറം പുറത്ത് കൊണ്ടുവരാന്‍ വിവാദങ്ങള്‍ സഹായിച്ചു എന്നായിരുന്നു പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചത്. ഇത് മഞ്ജു വാര്യരെ ലക്ഷ്യമിട്ടായിരുന്നു എന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സിന്റെ പാളയത്തില്‍ ആണോ മഞ്ജു വാര്യര്‍ ഉള്ളത് എന്ന ചോദ്യം ഉറക്കെ തന്നെ ചിലര്‍ ചോദിക്കുന്നുണ്ട്. അതിന് വഴിയൊരുക്കിയതും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു.മഞ്ജു വാര്യരെ ഒരു നടി എന്ന് മാത്രം വിലയിരുത്താന്‍ ആവില്ല. ഒരു വ്യാഴവട്ടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ലേഡ് സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജ് സ്വന്തമാക്കിയ ആളാണ്.