Aadhaar data breach FIR: Are we living in banana republic? asks Shatrughan Sinha
ആധാർ ചോർത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ട ദ് ട്രിബ്യൂൺ പത്രത്തിനും അതിലെ മാധ്യമ പ്രവർത്തകയ്ക്കുമെതിരെ പരാതി നൽകിയ യൂണിക് ഐഡിഫിക്കേഷൻ അതോർറ്റി ഒഫ് ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ബിജെപി എംപി ശത്രുഘ്ന സിൻഹ. നാം എന്താ വെള്ളരിക്കപ്പട്ടനത്തിലാണോ ജീവിക്കുന്നതെന്നു എംപി ചോദിച്ചു. മ്മുടെ രാജ്യത്ത് എന്ത് തരം നീതിയാണ് നടക്കുന്നത്. ഇവിടെ പ്രതികാര രാഷ്ട്രീയം മാത്രമേയുള്ളോവെന്നും എംപി ചോദിച്ചു. രാജ്യത്തിനും സമൂഹത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്നവർ പോലും ഇരകളാകുകയാണ്.ആധാർ വിവരം ചോർത്തുന്നു എന്ന വാർത്ത പുറത്തു വിട്ട ദ് ട്രിബ്യൂൺ ലേഖികയ്ക്കെതിരെ യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന്പത്രത്തിനും ലേഖിക രചന ഖൈരക്കുമെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആധാറിനെതിരെ വാർത്ത പുറത്തു വിട്ട മാധ്യമപ്രവർത്തക രചനയ്ക്കെതിരെ ഇന്ത്യ ശിക്ഷ നിയമത്തിലെ 419, 420, 471, 468, എന്നീ വകുപ്പുകൾ പ്രകാരവും ആള്‍മാറാട്ടം, വഞ്ചന, കള്ള ഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കൽ , തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.