എകെജിയെ ബാലപീഡകനായി ചീത്രീകരിച്ചുകൊണ്ടുള്ള കോൺഗ്രസ് യുവ എംഎൽഎ വിടി ബൽറാമിന്റെ പ്രസ്താവന വൻ വിവാദത്തിലായിരിക്കുകയാണ്. എന്നാൽ ഈ വിവാദം ബൽറാം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മുമായി കോൺഗ്രസ് ഒത്തു തീർപ്പുണ്ടാക്കിയെന്ന് വിടി ബൽറാം മുമ്പ് ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് നൽകിയ പരാതിയിൽ ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എകെജി ബാലപീഡകനെന്ന വിമർശനവുമായി ബൽറാം രംഗത്തെത്തിയത്. ടിപി വധക്കേസിലെ തന്റെ മൊഴി പുറത്തു വരാനുള്ള ബൽറാമിന്റെ തന്ത്രമാണ് ഇപ്പോൾ ഉണ്ടാക്കിയ വിവാദമെന്നാണ് പുറത്തു വരുന്ന ആരോപണം. എകെജി വിവാദം ചൂടു പിടിച്ചതോടെ ബൽറാമിന്റെ മൊഴി എടുത്ത കാര്യം മുങ്ങിപോയിരിക്കുകയാണ്. ടിപി കേസിലെ ബൽറാമിന്റെ പരാമർശം കോൺഗ്രസ് നേതൃത്വത്തെ ചെറുതൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.പി വധക്കേസിൽ കോൺഗ്രസുമായി ഒത്തു തീർപ്പുണ്ടാക്കി എന്ന ബൽറാമിന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞതാണ്. എന്നാൽ ഇത് ബിജെപി ഒരു ആയുധമായി എടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നത്.