ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയായിരുന്നു. ഇന്ന് മുതല്‍ അത്തരമൊരു ചിത്രം തിയറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. സലീം കുമാറിന്റെ സംവിധാനത്തിലെത്തിയ ദൈവമേ കൈതൊഴം k.കുമാറാകേണം എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ജയറാം നായകനാവുന്ന ഏറ്റവും പുതിയ സിനിമ.സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വന്നത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നതെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയ്ക്ക് മുമ്പ് ജയറാം നായനായി അഭിനയിച്ച അഞ്ച് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു