അഞ്ചിലധികം യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവനടിയേും സംഘത്തേയും പോലീസ് പിടികൂടി. ആള്‍മാറാട്ടം നടത്തി പണം തട്ടിയെന്ന കുറ്റത്തിനാണ് പോലീസ് യുവനടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത ശേഷം യുവാക്കളുമായി പരിചയത്തിലാവുകയും പിന്നീട് തന്ത്രപരമായി പണം തട്ടിയെടുക്കുകയുമായിരുന്നു രീതി. ഏറ്റവും ഒടുവിലായി ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കുടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയെ പോലീസ് പൊക്കിയത്. നടിയുടേയും സംഘത്തിന്റെയും തട്ടിപ്പ് വഴികള്‍ ഇങ്ങനെയാണ്.തമിഴിലെ യുവനടിയായ ശ്രുതി പട്ടേലിനെ ആണ് പോലീസ് തട്ടിപ്പ് നടത്തിയതിന് പിടികൂടിയിരിക്കുന്നത്. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത തമിഴ് ചിത്രമാണ് ആടി പോണ ആവണിയിലെ നായികയാണ് ശ്രുതി. വളരെ നാളുകളായി ശ്രുതി മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി യുവാക്കളെ വലയിലാക്കി തട്ടിപ്പ് നടത്തുന്നതായി പോലീസ് പറയുന്നു.