കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു, കൊളീജിയം, ജസ്റ്റിസ് ലോയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എന്നിവയില്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുകള്‍ ശരിയല്ലെന്നായിരുന്നു വാദിച്ചത്. വാര്‍ത്താസമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിമര്‍ശനങ്ങള്‍ക്കും ഒട്ടും കുറവില്ലായിരുന്നു. നടപടി നിയമവ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് നിയമമേഖലയിലെ പ്രമുഖര്‍ വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ നാലു ജഡ്ജിമാര്‍ക്കെതിരേയും ഇംപീച്ച്‌മെന്റ് നടപടി വരാനും സാധ്യതയുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിവാദത്തില്‍ പ്രതികരിക്കാത്തിനാല്‍ എന്താവും നടക്കുകയെന്ന് പറയാന്‍ സാധിക്കില്ല.മുന്‍ ജഡ്ജ് ആര്‍ എസ് സോധിയാണ് നാലു ജഡ്ജിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇവര്‍ക്ക് ചീഫ് ജസ്റ്റിസിനെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. ജനാധിപത്യം അപകടത്തിലാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നിരുത്തരവാദ സമീപനമാണ്