ഖത്തര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയെ യുഎഇയില്‍ അറസ്റ്റ് ചെയ്തു തടവിലാക്കിയെന്ന് ആരോപണം. ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഞായറാഴ്ചയാണ് ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയുടെ വീഡിയോ പുറത്തുവന്നത്. യുഎഇ തലസ്ഥാനത്ത് താന്‍ തടവിലാക്കപ്പെട്ടുവെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു. ശൈഖ് മുഹമ്മദ് ആരാണെന്ന് അദ്ദേഹം വിവരിക്കുന്നില്ല. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശൈഖ് അബ്ദുല്ല ഉത്തരവാദി എന്ന് സൂചിപ്പിക്കുന്നത് എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. ഞാനിപ്പോള്‍ അബൂദാബിയിലാണ്. ശൈഖ് മുഹമ്മദിന്റെ അതിഥിയായിട്ടാണ് യുഎഇയില്‍ എത്തിയത്. ഇപ്പോള്‍ എന്റെ അവസ്ഥ മാറിയിട്ടുണ്ട്. യുഎഇ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ പറയുന്നത്. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയാണിപ്പോള്‍. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഖത്തറിലെ ജനങ്ങളെ കുറ്റപ്പെടുത്തരുതെന്നും അവര്‍ നിരപാധികളാണെന്നും ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നു.
A member of the Qatari royal family says he is being held against his will in the United Arab Emirates