നടിയെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്ന് ആരോപണം | Oneindia Malayalam

Oneindia Malayalam 2018-01-16

Views 1.3K

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ടത്. വളരെ വേഗത്തില്‍ പോലീസ് കൃത്യം നടത്തിയെന്ന് ആരോപിക്കപ്പെട്ടവരെ പിടികൂടി. കുറ്റപത്രവും സമര്‍പ്പിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഒടുവില്‍ ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുകയും 85 ദിവസത്തോളം നടന്‍ ജയിലില്‍ കഴിയുകയും ചെയ്തു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും അതിന്റെ പരിണിത ഫലമാണ് പിന്നീടുണ്ടായ ദുരന്തങ്ങളെന്നുമായിരുന്നു ഇതുവരെ പുറംലോകം അറിഞ്ഞത്. പോലീസ് കണ്ടെത്തിയ തെളിവുകള്‍ ചോദ്യം ചെയ്തിരിക്കുകയാണ് ദിലീപ്. അദ്ദേഹം കോടതിയില്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ ദിലീപ് ഓണ്‍ലൈന്‍ പരസ്യപ്പെടുത്തി. മെമ്മറി കാര്‍ഡില്‍ ചില തിരിമറികള്‍ നടന്നുവെന്ന സംശയവും ദീലീപ് ഉന്നയിച്ചിട്ടുണ്ട്. ഒരു സ്ത്രീ ശബ്ദം അതിലുണ്ട്. അത് ഡിലീറ്റ് ചെയ്യാന്‍ ശ്രമം നടന്നുവെന്ന സംശയവും ദിലീപ് ഉന്നയിക്കുന്നു. മാത്രമല്ല, സ്ത്രീ ശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേള്‍ക്കുന്നുണ്ടത്രെ.
Actress Abduction case: Dileep Online Reveals Doubts about the case

Share This Video


Download

  
Report form
RELATED VIDEOS